കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് കോഴിക്കോടേക്കും വരുന്നത പരിഗണനയിൽ ഉണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റർജി. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് കളികളിൽ ചിലത് മലബാറിൽ നടത്തുന്ന കാര്യം ആലോചിക്കുന്നത്.

മലബാറിൽ ആണ് കൂടുതൽ ഫുട്ബോൾ ആരാധകർ ഉള്ളത് എന്നതു കൊണ്ട് തന്നെ അവിടെ മത്സരങ്ങൾ നടന്നതിനെക്കുറിച്ച് മുമ്പും ബ്ലാസ്റ്റേഴ്സ് ആലോചിച്ചിട്ടുണ്ട്. അവിടുത്തെ വേദികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒക്കെയുള്ള സാധ്യതകൾ ഇപ്പോൾ ചർച്ച ചെയ്യുക ആണെന്ന് സി ഇ ഒ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.
ചില പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് പരിഹരിക്കാൻ ശ്രമിക്കുക ആണെന്ന് അദ്ദേഹം പറഞ്ഞു. നോർത്ത് ഈസ്റ്റ് ചെയ്യുന്നത് പോലെ ഒന്നിലധികം വേദികളിൽ കളിച്ച് ആ അരാധകരെയും തൃപ്തിപ്പെടുത്തുക ആണ് ക്ലബിന്റെ ലക്ഷ്യം. അടുത്ത സീസണിൽ മത്സരങ്ങൾ ഇങ്ങനെ നടക്കുന്നത് കാണാൻ ആകും.