കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സൂപ്പർ കപ്പിനായുള്ള പരിശീലന ക്യാമ്പ് മാർച്ച് 24 ന് ആരംഭിക്കും. മിഡ് സീസണിൽ മൈക്കൽ സ്റ്റാഹെയെ പുറത്താക്കിയതിന് ശേഷം സ്ഥിരം പരിശീലകനില്ലാതെ വലയുന്ന ക്ലബ് ക്യാമ്പിന് മുമ്പ് പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജർമ്മനി, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലബ്ബുകൾ കൈകാര്യം ചെയ്ത ഇറ്റാലിയൻ പരിശീലകൻ ജിനോ ലെറ്റിയേരിയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത കോച്ചിൽ ഉൾപ്പെടുന്നു.
തോമസ് – ടി ജി പുരുഷോത്തമൻ സഖ്യത്തിനൊപ്പം പുതിയ കോച്ചിനെ നിയമിച്ച്, സീസണിൽ ശക്തമായ ഫിനിഷിംഗ് നടത്താൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.