കേരള ബ്ലാസ്റ്റേഴ്സ് ഏപ്രിൽ 20ന് ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന സൂപ്പർ കപ്പ് ഉദ്ഘാടന മത്സരത്തിനായി ഇന്ന് ഭുവനേശ്വറിലേക്ക് യാത്ര തിരിക്കും. നോക്കൗട്ട് ഫോർമാറ്റിലാണ് ടൂർണമെൻ്റ് എന്നതിനാൽ ഈ മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ് – ഒരൊറ്റ പിഴവ് പോലും ടൂർണമെന്റിൽ നിന്ന് പുറത്താകാനുള്ള വഴി തുറക്കും.

ഗോൾകീപ്പർ നോറ ഫെർണാണ്ടസ് പരിക്ക് മൂലം യാത്ര ചെയ്യില്ല. വിംഗർ കോറോ സിംഗ് വ്യക്തിപരമായ കാരണങ്ങളാലും കളിക്കില്ല.
കഴിഞ്ഞ മാസം ക്ലബ്ബിൽ ചേർന്ന പുതിയ പരിശീലകൻ കാറ്റലയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്.