കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഹംഗേറിയൻ ക്ലബ്ബ് ഡെബ്രെസെനി വിഎസ്‌സിയിൽ നിന്ന് മോണ്ടിനെഗ്രിൻ മിഡ്ഫീൽഡർ ഡുഷാൻ ലഗേറ്ററിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ടീമിന്റ്ർ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് ആണിത്.
പരിചയസമ്പന്നനായ കളിക്കാരനെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്‌എൽ) കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ഒരു ട്രാൻസ്ഫർ ഫീസ് നൽകിയതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.
29 കാരനായ ലഗേറ്റർ, കളിയുടെ ഗതി നിയന്ത്രിക്കാനുള്ള കഴിവുള്ള താരമാണ്. ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കളിക്കാറ്. മോണ്ടിനെഗ്രോയിലെ നിക്കിഷ്കിൽ ജനിച്ച അദ്ദേഹം, തന്റെ മാതൃരാജ്യത്തിലെ ഒരു ടോപ്പ്-ടയർ ക്ലബ്ബായ എഫ്‌കെ സുറ്റ്ജെസ്കയിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു.
മോണ്ടിനെഗ്രോയിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം, ബെലാറസ്, കസാക്കിസ്ഥാൻ, ഹംഗറി എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്കായി കളിച്ചു.
അന്താരാഷ്ട്ര വേദിയിൽ, 2020-ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ലാഗേറ്റർ മോണ്ടിനെഗ്രിൻ ദേശീയ ടീമിന്റെ ഭാഗമാണ്.