രണ്ട് പ്രധാന താരങ്ങളായ ലാൽതതംഗ ഖൗൾറിംഗും ഹ്യൂഗോ ബൗമസും ഇല്ലാതെയാകും ജനുവരി 13ന് കൊച്ചിയിൽ ഒഡീഷ എഫ്‌സി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ നേരിടുക. രണ്ട് കളിക്കാർക്കും സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് ഇന്നലെ ചെന്നൈയിന് എതിരെ ലഭിച്ചു. അതിൻ്റെ ഫലമായി ഒരു മത്സരത്തിൻ്റെ വിലക്ക് ഇരുവരും നേരിടേണ്ടി വരും.

മധ്യനിരയിൽ ഒഡീഷ എഫ്‌സിക്ക് പ്യൂട്ടിയയും ബൗമസും നിർണായകമാണ്. ഇവർ ഇല്ലാതെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുമ്പോൾ അവരുടെ അഭാവം സന്ദർശകർക്ക് കാര്യമായ തിരിച്ചടിയാകും.