ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് പത്തു പേരുമായി സമനില നേടി. ചുവപ്പ് കാർഡ് കാരണം 60 മിനുറ്റിൽ അധികം 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സ് 0-0 എന്ന സമനിലയാണ് സ്വന്തമാക്കിയത്
ആദ്യ പകുതിയിൽ മികച്ച രീതിയിൽ തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് ആയിരുന്നു. നല്ല രീതിയിൽ കളിക്കവെ ആണ് ഒരു അനാവശ്യ ഫൗൾ ഐബാന് ചുവപ്പ് കാർഡ് നൽകിയത്. നോർത്ത് ഈസ്റ്റ് താരം അജാരെയെ ഹെഡ് ബട്ട് ചെയ്തതിന് ആണ് 30ആം മിനുറ്റിൽ ഐബാന് ചുവപ്പ് കാർഡ് ലഭിച്ചത്.
ഇതിനു ശേഷം 10 പേരുമായി കളിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഊന്നി കളിക്കേണ്ടി വന്നു. സച്ചിൻ സുരേഷിന്റെ ഒരു മികച്ച സേവ് ആദ്യ പകുതിയിൽ കളി ഗോൾ രഹിതമായി നിർത്തി.
10 പേരുമാത്രമെ ഉള്ളൂ എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ പൊരുതി. കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കൊടുത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം പകുതിയിലെ കളി. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസും സച്ചിൻ സുരേഷും ഉറച്ചു നിന്നത് നോർത്ത് ഈസ്റ്റിന് കാര്യങ്ങൾ പ്രയാസകരമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗ് ലഗാറ്റോറിനെ കളത്തിൽ ഇറക്കി. നന്നായി ഡിഫൻഡ് ചെയ്ത് കേരളം അർഹിച്ച സമനില നേടി.
ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. നോർത്ത് ഈസ്റ്റ് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.