സൂപ്പർ കപ്പിൽ വിജയ തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. രണ്ടാം പകുതിയിൽ രാജസ്ഥാൻ ചുവപ്പ് കാർഡ് നേടി 10 പേരായി ചുരുങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് ഗുണമായി.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഡാനിഷിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച അവസരം. രണ്ടാം പകുതിയിൽ നോഹ ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടു.
87ആം മിനുറ്റിൽ ഒരു ഹെഡറിലൂടെ പുതിയ വിദേശ താരം കോൾഡോ ആണ് വിജയ ഗോൾ നേടിയത്. ഇതിനു ശേഷ. ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും 1-0ൽ തന്നെ കളി അവസാനിച്ചു.














