കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട ഡേവിഡ് കാറ്റല താൻ ഈ ജോലി ഏറ്റെടുക്കുന്നതിൽ അതീവ സന്തോഷവാനാണെന്ന് പറഞ്ഞു. ഈ ക്ലബ് കിരീടങ്ങൾ അർഹിക്കുന്നു എന്നും അതിനായി ആയതെല്ലാം ചെയ്യും എന്നും പുതിയ കോച്ച് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ ചേരുന്നത് അവിശ്വസനീയമായ ഒരു ബഹുമതിയാണ്. ഈ ക്ലബ്ബിന് സമാനതകളില്ലാത്ത പിന്തുണയുണ്ട്, ഫുട്ബോളിനെ ശ്വസിക്കുന്ന ഒരു നഗരമുണ്ട്, ഓരോ മത്സരത്തെയും ഒരു കാഴ്ചയാക്കി മാറ്റുന്ന ഒരു ആരാധകവൃന്ദവുമുണ്ട്. ഇത് വിജയം അർഹിക്കുന്ന ഒരു ക്ലബ്ബാണ്, ഒരുമിച്ച്, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നമ്മൾ കിരീടത്തെ പിന്തുടരും.” കോച്ച് പറഞ്ഞു.
“ക്ലബിന് ഒപ്പം പ്രവർത്തനം ആരംഭിക്കാനും ക്ലബ്ബിലെ എല്ലാവരെയും കാണാനുമായി എനിക്ക് കാത്തിരിക്കാനാവില്ല.” കോച്ച് പറഞ്ഞു.
ടീമിനൊപ്പം സൂപ്പർ കപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഡേവിഡ് കാറ്റല ഉടൻ കൊച്ചിയിലെത്തും.