കേരള ബ്ലാസ്റ്റേഴ്സ് വിട്ട ജുവാണ്ടെ ഇനി ഓസ്ട്രേലിയയിൽ

Newsroom

കേരള ബ്ലാസ്റ്റേഴ്സ് റിലീഷ് ചെയ്ത സ്പാനിഷ് മധ്യനിര താരമായ ജുവാൻഡേ പ്രാദോസ് ഇനി ഓസ്ട്രേലിയയിൽ കളിക്കും. 34കാരനായ താരത്തെ ഓസ്ട്രേലിയൻ ക്ലബായ അഡ്ലൈഡ് യുണൈറ്റഡ് സൈൻ ചെയ്തത്. ഇത് സംബന്ധികച്ച് ഔദ്യോഗിക പ്രഖ്യാപനം ക്ലബ് നടത്തി. ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് രണ്ടു സീസണുകളായി ഓസ്ട്രേലിയ ക്ലബായ പെർത് ഗ്ലോറിക്ക് വേണ്ടി കളിക്കുകയായിരുന്ന ജുവാൻഡെക്ക് ഓസ്ട്രേലിയ പരിചയമുള്ള സ്ഥലമാണ്.

സിഡോഞ്ചയ്ക്ക് പകരക്കാരൻ ആയായിരുന്നു സീസൺ പകുതിക്ക് വെച്ച് ജുവാൻഡെ ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 10 മത്സരങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ജുവാൻ‌ഡെ കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ അദ്ദേഹത്തിനായിരുന്നില്ല. ഇതാണ് താരത്തിന്റെ കരാർ പുതുക്കുന്നതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറാൻ കാരണം.