കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരു ഇറ്റാലിയൻ പരിശീലകനുമായി ഒഴിവുള്ള ഹെഡ് കോച്ച് സ്ഥാനത്തേക്ക് വിപുലമായ ചർച്ചയിലാണ് എന്ന്, 90ndstoppage റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് പരിശീലകനായുള്ള തിരച്ചിൽ ഊർജിതമാക്കി. വരും ആഴ്ചകളിൽ നിയമനം നടത്താൻ ആണ് ലക്ഷ്യമിടുന്നത്.

സീസണിൻ്റെ മധ്യത്തിൽ മിഖായേൽ സ്റ്റാറെയുമായി വേർപിരിഞ്ഞതിന് ശേഷം രണ്ട് മാസമായി ബ്ലാസ്റ്റേഴ്‌സിന് സ്ഥിരം പരിശീലകനില്ല. അവരുടെ സീസൺ നിരാശാജനകമായി അവസാനിച്ചു, ലീഗിൽ എട്ടാം സ്ഥാനത്ത് ആണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.
സൂപ്പർ കപ്പിനുള്ള തയ്യാറെടുപ്പുകൾ മാർച്ച് 24 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഉടൻ തന്നെ പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്.