കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് പഞ്ചാബ് എഫ് സിയും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം അവസാനിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനം ഉറപ്പായത്. കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ് സിയും ഏഴ് പോയിന്റാണ് ഗ്രൂപ്പിൽ നേടിയത്. എന്നാൽ മികച്ച ഗോൾ ഡിഫറൻസ് ബ്ലാസ്റ്റേഴ്സിന് തുണയായി.
കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 16 ഗോളുകൾ ആണ് അടിച്ച് കൂട്ടിയത്. വഴങ്ങിയത് ആകെ ഒരു ഗോളും. മുംബൈ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് എട്ട് ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ് സിക്ക് എതിരെ ഒരു സമനിലയും വഴങ്ങി. അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സി ഐ എസ് എഫിനെ ഏഴ് ഗോളുകൾക്കും തോൽപ്പിച്ചു.
ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെ നേരിടും എന്ന് അറിയാൻ മറ്റു ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കാൻ കാത്തിരിക്കേണ്ടി വരും.