മോണ്ടിനെഗ്രോയിൽ നിന്നുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ ഡുസാൻ ലഗാതോർ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ കളിക്കും എന്ന് പ്രതീക്ഷ വെച്ച് പരിശീലകൻ ടി ജി പുരുഷോത്തമൻ. ഇന്നലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സൈൻ ചെയ്തിരുന്നു.
ഒരു പത്രസമ്മേളനത്തിനിടെ, താൽക്കാലിക പരിശീലകൻ ടി.ജി. പുരുഷോത്തമൻ പുതിയ സൈനിങ്ങിനെക്കുറിച്ചും അദ്ദേഹത്തിന്റെ അരങ്ങേറ്റ സാധ്യതയെക്കുറിച്ചും തന്റെ ചിന്തകൾ പങ്കുവെച്ചു.
“നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ഞങ്ങൾ കാത്തിരിക്കുകയാണ്. അത് പൂർത്തിയായിക്കഴിഞ്ഞാൽ, നമുക്ക് കാണാം.” ടി.ജി. പുരുഷോത്തമൻ പറഞ്ഞു.
ലഗാതോർ ഇന്നലെ കൊച്ചിയിൽ എത്തിയിരുന്നു. കളിക്കളത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം എന്തായിരിക്കും എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.