കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസൺ ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളും കോച്ചുമാരും നാട്ടിലേക്ക് മടങ്ങിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫസ്റ്റ് ടീമിന്റെ പ്രവർത്തനങ്ങൾ ക്ലബ് താൽക്കാലികമായി നിർത്തിവെച്ചതോടെയാണ് ഈ നീക്കം.

കേരള ബ്ലാസ്റ്റേഴ്‌സിനെപ്പോലെ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും പരിശീലനം നിർത്തിവെക്കുകയും വിദേശ സ്റ്റാഫുകളെയും കളിക്കാരെയും നാട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാല, കോൾഡോ ഒബിയേറ്റ, ജുവാൻ റോഡ്രിഗസ്, ആൽവ്സ്, ലൂണ, നോഹ, ലഗറ്റോർ എന്നിവരെല്ലാം രാജ്യം വിട്ടു. സൂപ്പർ കപ്പിന് ശേഷം ഒരു ചെറിയ ഇടവേള നൽകാനും തുടർന്ന് ലീഗിനായി പരിശീലനം പുനരാരംഭിക്കാനുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ISL ഡിസംബറിൽ ആരംഭിക്കാൻ സാധ്യതയില്ലാത്തതിനാൽ, ടീമിനോട് തിരികെ വരാൻ ആവശ്യപ്പെട്ടിട്ടില്ല.














