കേരള ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകൻ തോമസ് ചെന്നൈയിനെതിരെ ഉണ്ടാകില്ല

Newsroom

Blasters

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ താൽക്കാലിക പരിശീലകനായ തോമസ് ചൂർസ്, ചെന്നൈയിൻ എഫ്‌സിക്കെതിരായ വരാനിരിക്കുന്ന മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് റിപ്പോർട്ടുകൾ. 32 കാരനായ തന്ത്രജ്ഞൻ നിലവിൽ തന്റെ യുവേഫ പ്രോ ലൈസൻസ് ഡിപ്ലോമ കോച്ചിംഗ് സർട്ടിഫിക്കേഷൻ ചെയ്യുകയാണ്. ഇതിൽ പങ്കെടുക്കേണ്ടത് കൊണ്ടാകും അദ്ദേഹം ചെന്നൈയിന് എതിരായ മത്സരം നഷ്ടമാകുന്നത്.

1000809589

തോമസും ടി ജി പുരുഷോത്തമനും ആയിരുന്നു അവസാന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ ടച്ച് ലൈനിൽ നിന്ന് നയിച്ചത്. തോമസ് ഇല്ല എങ്കിലും ടി ജി പുരുഷോത്തമൻ ഒറ്റക്ക് ആകും ടച്ച് ലൈനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.