മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 2024-25 എലൈറ്റ് കേരള പ്രീമിയർ ലീഗ് സീസൺ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് വിജയം. ഗോകുലം കേരള എഫ്‌സിയെ 1-0 ന് പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3 പോയിന്റ് ഉറപ്പിച്ചത്.

86-ാം മിനിറ്റിൽ അജ്സൽ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. നാളെ കേരള പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ വയനാട് യുണൈറ്റഡ് ഇന്റർ കേരള എഫ് സിയെ നേരിടും.