കേരള ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ സൈൻ ചെയ്ത ബികാഷ് യുംനത്തിന് പരിക്കുള്ളതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. താരത്തിന് ചെറിയ ഹാംസ്ട്രിംഗ് പ്രശ്‌നമുണ്ടെന്ന് ക്ലബ് അറിയിച്ചു. ക്ലബ്ബിന്റെ മെഡിക്കൽ ടീം ഡിഫെൻഡറുടെ റിക്കവറിക്ക് ആയൊ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നും ക്ലബ് പറഞ്ഞു.
ബികാഷിന്റെ പരിശീലനത്തിലേക്കുള്ള വേഗത്തിലുള്ള തിരിച്ചുവരവിൽ ക്ലബ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ആഴ്ച ചെന്നൈയിനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന യുവതാരം ഇപ്പോൾ കൊച്ചിയിലാണ്. താരം ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ കളിക്കില്ല.