ഡെവലപ്മെന്റ് ലീഗ്; കോവളം എഫ്‌സിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമി

Newsroom

Resizedimage 2025 12 20 17 53 26 1


റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ (RFDL) കോവളം എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമി കരുത്തറിയിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ പന്തിന്മേൽ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾ ആക്രമിച്ച് കളിച്ചതോടെ കോവളം പ്രതിരോധം പൂർണ്ണമായും തകരുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ശ്രീകുട്ടൻ, റയാൻ, തോമസ്, അദ്‌നാൻ, ഹോക്കിപ് എന്നിവർ ഓരോ ഗോൾ വീതം നേടി. റീജിയണൽ റൗണ്ടുകളിൽ മികച്ച പ്രകടനം തുടരേണ്ടത് മുന്നോട്ടുള്ള പ്രയാണത്തിന് അത്യാവശ്യമാണ്. ഇനി ബ്ലാസ്റ്റേഴ്‌സ് അക്കാദമി ഡിസംബർ 23-ന് റിയൽ മലബാറിനെ നേരിടും.