കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിംഗ് ആയ ഡുസാൻ ലഗേറ്റർ 94-ാം നമ്പർ ജേഴ്‌സി ധരിച്ച് കളത്തിലിറങ്ങും എന്ന് റിപ്പോർട്ട്. താരം ഇന്ന് പരിശീലനത്തിൽ 94ആം നമ്പർ ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്.
മോണ്ടിനെഗ്രോയിലെ പ്രതിരോധ മിഡ്‌ഫീൽഡർ ടീമിന്റെ മധ്യനിരയിൽ സ്ഥിരതയും അനുഭവപരിചയവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
മിഡ്‌ഫീൽഡർ ഇന്നലെ കൊച്ചിയിൽ എത്തി. താരം കൊച്ചിയിൽ എത്തുന്ന വീഡിയോ ക്ലബ് പങ്കുവെച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിൽ ലഗറ്റോറിന് കളിക്കാൻ കഴിയുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇടക്കാല പരിശീലകൻ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ തന്റെ മുൻ ക്ലബിനായുള്ള അവസാന മത്സരത്തിൽ ലഗാറ്റോറിന് ചുവപ്പ് കാർഡ് കിട്ടിയതിനാൽ കളിക്കാൻ താരത്തിനാകില്ല എന്നാണ് റിപ്പോർട്ട്.