കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പുതിയ സീസണായുള്ള മൂന്നാം ജേഴ്സി എത്തി

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള ജേഴ്സികൾ പുറത്തിറക്കി തുടങ്ങി. ഇന്ന് ക്ലബ് മൂന്നാം ജേഴ്സി ആണ് പുറത്ത് ഇറക്കിയത്‌. സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ ജേഴ്സിയുടെ ഡിസൈനിൽ പങ്കുവഹിച്ചിട്ടുണ്ട്. യൂട്യൂബിൽ ഒരു വീഡിയോയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി ആരാധകരുമായി പങ്കുവഹിച്ചത്. മൂന്നാം ജേഴ്സി കേരളത്തിലെ കടലും, കടൽ തീരത്തെ മനുഷ്യരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്‌.

കേരള ബ്ലാസ്റ്റേഴ്സ്

ഇതിനു പിന്നാലെ എവേ ജേഴ്സിയും ഹോം ജേഴ്സിയും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് ഇറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്. ജേഴ്സി അധികം വൈകാതെ Six5Sixന്റെ വെബ്സൈറ്റ് വഴി ലഭ്യമാകും.