ലൂണ മാത്രമല്ല ക്യാപ്റ്റൻ! കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു

Newsroom

Picsart 25 10 29 14 34 29 207
Download the Fanport app now!
Appstore Badge
Google Play Badge 1


കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി 2025/26 സീസണിലെ തങ്ങളുടെ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. അഡ്രിയാൻ ലൂണ, നോഹ സദാവോയി, ഡാനിഷ് ഫാറൂഖ്, ബികാഷ് യുമ്നം എന്നിവരാണ് ഈ സീസണിൽ വിവിധ തലങ്ങളിൽ ടീമിനെ നയിക്കുക. പരിചയസമ്പന്നരായ താരങ്ങളുടെയും യുവ പ്രതിഭകളുടെയും ഈ പുതിയ കൂട്ടുകെട്ട് ടീമിന് ആവേശം നൽകുമെന്നാണ് പ്രതീക്ഷ.


ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം നാളെ 2025 ഒക്ടോബർ 30-ന് AIFF സൂപ്പർ കപ്പിലാണ്. ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി ആണ് എതിരാളികൾ.



ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ-ലീഗിലെയും ടീമുകൾ മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പ് ഗോവയിലാണ് നടക്കുന്നത്.