കേരള ബ്ലാസ്റ്റേഴ്സ് 2 ഗോളിന് മുന്നിൽ!! ചെന്നൈയിന് ചുവപ്പ് കാർഡ്

Newsroom

jimenez Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. ജീസസ് ജിമിനസിന്റെയും കോറോയുടെയും ഗോളുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

1000811524

മത്സരം ആരംഭിച്ച് മൂന്നാം മിനുറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കോറോ നടത്തിയ നീക്കത്തിന് ഒടുവിൽ പന്ത് ജീസസിൽ എത്തി. ജീസസ് ഗോൾ കണ്ടെത്താൻ പ്രയാസമായിരുന്ന ആങ്കിളിൽ നിന്ന് വല കണ്ടെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയാർന്ന ഗോളായിരുന്നു ഇത്.

ഇതിനു പിന്നാലെ ജീസസിന് ഒരു അവസരം കൂടെ കിട്ടി എങ്കിലും ആ ഷോട്ട് നവാസ് തടഞ്ഞു. മറുവശത്ത് ചെന്നൈയിന്റെ ഒരു ഹെഡർ മനോഹരമായി സച്ചിൻ സേവ് ചെയ്യുകയും ചെയ്തു.

മത്സരത്തിന്റെ 36ആം മിനുറ്റിൽ ചെന്നൈയിന്റെ ജോർദൻ വിൽമാർ ചുവപ്പ് കണ്ട് പുറത്തായി. മിലോസിനെ ഫൗൾ ചെയ്തതിന് ആയിരുന്നു റെഡ് കാർഡ്. ഇതോടെ ചെന്നൈയിൻ 10 പേരായി ചുരുങ്ങി. ഇതിനു ശേഷം അറ്റാക്ക് കൂടുതൽ ശക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ കോറോയിലൂടെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.