നോറ പെനാൽറ്റി സേവ് ചെയ്ത് രക്ഷിച്ചു, കേരള ബ്ലാസ്റ്റേഴ്സ് സമനിലയുമായി ലീഗ് അവസാനിപ്പിച്ചു

Newsroom

Picsart 25 03 12 21 18 50 029

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ് സിയോട് സമനിലയിൽ പിരിഞ്ഞു. ഇന്ന് ഹൈദരബാദിൽ നടന്ന മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്.

ഇന്ന് മത്സരം ആരംഭിച്ച് ഏഴാം മിനുറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദൂസൻ ലഗറ്റോറിന്റെ ഹെഡർ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ഐമന്റെ അസിസ്റ്റിൽ നിന്നായിരുന്നു ലഗറ്റോറിന്റെ ഫിനിഷ്. താരത്തിന്റെ കേരള ബ്ലസ്റ്റേഴ്സിനായുള്ള ആദ്യ ഗോളാണിത്.

Picsart 25 03 12 20 12 44 781

കേരളത്തിന് ലീഡ് ഉയർത്താൻ നിരവധി അവസരം ഉണ്ടായെങ്കിലും സ്കോർ 1-0ൽ നിന്നു. 45ആം മിനുട്ടിൽ ഒരു ബൈസൈക്കിൾ കിക്കിലൂടെ ഹൈദരാബാദ് എഫ് സി സമനില കണ്ടെത്തി. മലയാളി താരൻ സൗരവ് ആണ് ഓവർഹെഡ് കിക്കിലൂടെ ബ്ലാസ്റ്റേഴ്സ് കീപ്പറെ വീഴ്ത്തിയത്.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് വിജയ ഗോളിനായി ശ്രമിച്ചു. ലൂണയും ഡാനിഷ് ഫറൂകും ഗോളിനടുത്ത് എത്തുന്നത് കാണാൻ ആയി. ഹൈദരാബാദ് എഫ് സിക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് കീപ്പർ നോറ ഫെർണാണ്ടസ് ആ പെനാൽറ്റി തടഞ്ഞ് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.

ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.