ലിവർപൂൾ ഇതിഹാസം കെന്നി ആശുപത്രി വിട്ടു

- Advertisement -

ലിവർപൂൾ ഇതിഹാസ താരവും പരിശീലകനുമായിരുന്ന കെന്നി ഡാഗ്ലിഷ് ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്ന കെന്നിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ അദ്ദേഹത്തിനെ വീട്ടിലേക്ക് അയക്കുകയായിരുന്നു‌. ഇനി ഏഴു ദിവസം വീട്ടിൽ വിശ്രമിച്ച ശേഷം വീണ്ടും ടെസ്റ്റ് നടത്തും.

താൻ പൂർണ്ണ ആരോഗ്യവാൻ ആണെന്നും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നു എന്നും കെന്നി പറഞ്ഞു. വേറെ ചില രോഗങ്ങളുമായി ആശുപത്രിയിൽ എത്തിയ കെന്നിയെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആയിരുന്നു പോസിറ്റീവ് ആണെന്ന് വ്യക്തമായത്. അദ്ദേഹം യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ല എന്ന് അദ്ദേഹം ആവർത്തിച്ചു.

ലിവർപൂളിനൊപ്പം ആറു ഇംഗ്ലീഷ് ലീഗ് കിരീടവും മൂന്ന് യൂറോപ്യൻ കിരീടവും കെന്നി താരമെന്ന നിലയിൽ നേടിയിട്ടുണ്ട്‌. പരിശീലകനായും ലിവർപൂളിന് മൂന്ന് ലീഗ് കിരീടങ്ങൾ അടക്കം 11 കിരീടങ്ങൾ അദ്ദേഹം നേടിക്കൊടുത്തിട്ടുണ്ട്.

Advertisement