ഏഷ്യൻ ചാമ്പ്യൻസ്ലീഗ് കിരീടം ഇത്തവണയും ജപ്പാനിലേക്ക് തന്നെ. ഇത്തവണ ജപ്പാൻ ക്ലബായ കശിമ ആന്റ്ലേർസ് ആണ് കിരീടം ഉയ്യർത്തിയിരിക്കുന്നത്. രണ്ട് പാദങ്ങളായി നടന്ന ഫൈനലിൽ ഇറാൻ ക്ലബായ പേർസെപൊലിസിനെ 2-0 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് കശിമ തോല്പ്പിച്ചത്. ആദ്യ പാദത്തിൽ ജപ്പാനിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കശിമ വിജയിച്ചിരുന്നു.
ഇന്ന് ഇറാനിൽ നടന്ന രണ്ടാം പാദ മത്സരം ഗോൾ രഹിതമായി അവസാനിച്ചതോടെയാണ് കിരീടം കശിമ സ്വന്തമാക്കിയത്. കശിമയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കശിമാ താരം യുമ സുസുകി ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തർ ക്ലബായ അൽ സാദിന്റെ സ്ട്രൈക്കർ ബാഗ്ദാദ് 13 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്കോററും ആയി.
ഏഷ്യയെ പ്രതിനിധാനം ചെയ്ത് കശിമ ആകും ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുക.