കാന്റെയ്ക്ക് ലോകകപ്പ് നഷ്ടമാകും എന്ന് ഉറപ്പായി, ഫ്രാൻസിന് തീരാ നഷ്ടം

Newsroom

ചെൽസി താരം കാന്റെ ഖത്തർ ലോകകപ്പിന് ഉണ്ടാകില്ല. എൻഗോലോ കാന്റെ ഹാംസ്ട്രിംഗ് ഇഞ്ച്വറി മാറാൻ ആയി ശസ്ത്രക്രിയ നടത്തിയതായി ചെൽസി അറിയിച്ചു. ടോട്ടൻഹാമിനെതിരയ മത്സരത്തിനിടയിൽ ഹാംസ്ട്രിംഗ് പരിക്ക് മൂലം കളം വിട്ട കാന്റെ ഓഗസ്റ്റ് 14 ന് ശേഷം ചെൽസിക്ക് വേണ്ടി കളത്തിൽ ഇറങ്ങിയിട്ടില്ല.

0 Gettyimages 1242503517

ഖത്തർ ലോകകപ്പിൽ കാന്റെ ഉണ്ടാകില്ല എന്ന് ഇതോടെ ഉറപ്പായി. പുതിയ മാനേജർ ഗ്രഹാം പോട്ടറുടെ കീഴിൽ കാന്റെ ഇതുവരെ ചെൽസിക്ക് ആയി കളിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് മാസം കാന്റെക്ക് വിശ്രമം വേണ്ടി വരും. അവസാന മൂന്ന് സീസണുകളൊലായി കാന്റെ പരിക്ക് കാരണം 50ൽ അധിക മത്സരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്.