ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനുള്ള സ്ക്വാഡിൽ കാന്റെ ഉണ്ടാകാൻ സാധ്യത. ഇന്ന് മുതൽ കാന്റെ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കാന്റെ 90 മിനുട്ട് കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്ന് ഗ്രഹാം പോട്ടർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അദ്ദേഹം തിരിച്ചുവരവിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആയി എന്ന് പോട്ടർ പറയുന്നു.
പരിക്കുമൂലം അവസാന ഏഴു മാസമായി കാന്റെ കളത്തിന് പുറത്താണ്. ഒക്ടോബർ 18-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാന്റെ, തന്റെ തിരിച്ചുവരവിനെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്. ഡോർട്മുണ്ടിന് എതിരെ കളിച്ചില്ല എങ്കിൽ വാരാന്ത്യത്തിൽ ലെസ്റ്റർ സിറ്റിയെ നേരിടുന്ന ചെൽസി ടീമിൽ അദ്ദേഹം എന്തായാലും ഇടംപിടിക്കും.
തിരിച്ചെത്തിയ ഉടനെ കാന്റെ ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കുൻ എന്നാണ് പ്രതീക്ഷ. 2027 വരെ നീണ്ടുനിൽക്കുന്ന കരാർ ചെൽസി കാന്റെക്ക് ഓഫർ ചെയ്തിട്ടുണ്ട്.