സീനിയർ ഫുട്ബോൾ; തിരുവനന്തപുരത്തെ തോൽപ്പിച്ച് കണ്ണൂർ

Newsroom

സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന് വിജയം. ഇന്ന് രാവിലെ തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ കണ്ണൂരിനായി. രണ്ടാം മിനുട്ടിൽ രേവതിയുടെ ഗോളാണ് കണ്ണൂരിന് ലീഡ് നൽകിയത്. 25ആം മിനുട്ടിൽ കാവ്യ എ ലീഡ് ഇരട്ടിയാക്കി. 33ആം മിനുട്ടിൽ സിദി മധുസൂദനനനും കൂടെ ഗോൾ നേടിയതോടെ കണ്ണൂരിന്റെ വിജയം പൂർത്തിയായി.

Picsart 23 10 09 12 23 29 486