എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ പുറത്ത്. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ തൃശൂർ ആണ് കണ്ണൂരിനെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലാണ് തൃശൂർ ഇന്ന് വിജയിച്ചത്. മത്സരം നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു തൃശ്ശൂർ ജയിച്ചത്. തൃശ്ശൂരിനു വേണ്ടി റിജോ ജോസ്, അമൽ ജേക്കബ്, മുഹമ്മദ് ശബിൻ എന്നിവരാണ് പെനാൾട്ടി കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചത്. ക്വാർട്ടറിൽ ഇനി മലപ്പുറത്തെ ആണ് തൃശ്ശൂർ നേരിടുക.