സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് മൂന്നാം സ്ഥാനം. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ കണ്ണൂരിനെ ആണ് മലപ്പുറം തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 69ആം മിനുട്ടിൽ നന്ദു കൃഷ്ണയാണ് മലപ്പുറത്തിന്റെ വിജയ ഗോൾ നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ തൃശ്ശൂരും കോഴിക്കോടും ഏറ്റുമുട്ടും.