ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ നേരിടാൻ കണ്ണൂർ ഉണ്ടാവില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ എക്സ്ട്രാ ടൈമിലെ ഗോൾ കണ്ണൂരിന്റെ പ്രതീക്ഷകൾ തകർത്തു. പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാല ആണ് കണ്ണൂരിനെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നത്.
കളിയുടെ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനില പാലിക്കികയായിരുന്നു. തുടർന്ന നടന്ന എക്സ്ട്രാ ടൈമിൽ പഞ്ചാബ് കണ്ണൂരിന്റെ പ്രതിരോധം ഭേദിച്ചു. 92ആം മിനുട്ടിൽ ലൊവ്പ്രീത് സിംഗാണ് പഞ്ചാബിനായി ഗോൾ നേടിയത്. ജി എൻ ഡി യു അമൃതസറിനെ തോൽപ്പിച്ചാണ് കണ്ണൂർ സെമിയിലേക്ക് എത്തിയത്. ഫൈനലിൽ പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയെ ആതിഥേയരായ കോഴിക്കോട് നേരിടും. നാളെ വൈകുന്നേരം 3 മണിക്കാണ് ഫൈനൽ.
ഇന്ന് നടന്ന സെമിയിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial