കെയ്ൻ ഇരട്ട ഗോൾ നേടി, ബയേൺ ലെവർകൂസനെ വീഴ്ത്തി

Newsroom

Picsart 25 03 06 08 33 37 531
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3-0 ന് ബയെർ ലെവർകൂസനെ വീഴ്ത്തി. ഈ വിജയം അവരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് അടുപ്പിക്കുന്നു. അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ 9-ാം മിനിറ്റിൽ മൈക്കൽ ഒലീസിൻ്റെ കൃത്യമായ ക്രോസിന് തലവെച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ സ്‌കോറിങ്ങിന് തുടക്കമിട്ടു.

1000100283

ജോഷ്വ കിമ്മിച്ചിൻ്റെ ചിപ്പ് തട്ടിയകറ്റിയ ലെവർകൂസൻ ഗോൾകീപ്പർ മാറ്റേജ് കോവറിൻ്റെ പിഴവ് ജമാൽ മുസിയാല മുതലെടുത്തതോടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേൺ ലീഡ് ഇരട്ടിയാക്കി. പിന്നാലെ നോർഡി മുകീലെക്ക് രണ്ടാമത്തെ മഞ്ഞ കാർഡ് ലഭിച്ചതോടെ സന്ദർശകർക്ക് കാര്യങ്ങൾ കൂടുതൽ പ്രയാസകരമായി.

കെയ്ൻ പെനാൽറ്റി സ്പോട്ടിൽ നിന്ന് ടീമിന്റെ മൂന്നാം ഗോൾ നേടിയതോടെ ബയേൺ വിജയം ഉറപ്പിച്ചു.

2022 ഒക്ടോബറിൽ ലെവർകൂസൻ പരിശീലകനായ ശേഷം ബയേണിനെതിരെ തോൽവിയറിയാതെ നിന്ന സാബി അലോൺസോയുടെ അപരാജിത കുതിപ്പ് ഇതോടെ അവസാനിച്ചു.