മലപ്പുറം: അരിമ്പ്ര സോക്കർ ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റിൽ ഇന്ന് കരുവൻ തിരുത്തി ബാങ്ക് ടൈബ്രേക്കറിലൂടെ ന്യൂകാസിൽ കൊട്ടപ്പുറത്തെയും (5 – 4), എം.ഐ.സി കോളേജ് അത്താണിക്കൽ ഏക പക്ഷീയമായ ഒരു ഗോളിന് പീസ് വാലി സ്പോർട്സ് ക്ലബ്ബിനെയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.
പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റിൽ ലൂക്കാ സോക്കർ അക്കാദമി ടൈബ്രേക്കറിലൂടെ (3 – 0) ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂൾ കൊണ്ടോട്ടിയേയും, ജി.എച്ച്.എസ്. സ്കൂൾ വാഴക്കാട് ഏകപക്ഷീയമായ ഒരു ഗോളിന് (1-0) കൊടുക്കര പി.പി.എം.എച്ച്.എസ്.സ്കൂളിനെയും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.
ടൂർണ്ണമെൻറിൽ നാളെ രാവിലെ 7.30നും വൈകിട്ട് 3.30നും നടയ്ക്കുന്ന മത്സരങ്ങളിൽ യഥാക്രമം കോട്ടക്കൽ അർബൺ ബാങ്ക് എഫ്.സി.കൽപ്പകഞ്ചേരിയെയും, എൻ.വൈ.സി അരിമ്പ്ര ഗവ.പോളി ടെക്നിക് കോളജ് മഞ്ചേരിയേയും നേരിടും.



