കലന്തൻ ഹാജി ആന്റ് നാസർ മെമ്മോറിയൽ ഇരട്ട ഫുട്ബോൾ ടൂർണ്ണമെന്റ്, അരിമ്പ്ര ജി.വി.എച്ച്.എസ്.എസും കുഴിമണ്ണ ജി.എച്ച്.എസ്.എസും ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: അരിമ്പ്ര സോക്കർ ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച്ചയായി നടന്നു വരുന്ന ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകളായ കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് – പൂക്കോടൻ നാസർ മെമ്മോറിയൽ, ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റുകളിൽ ഇന്ന് കാലത്തും വൈകിട്ടും നടന്ന സ്കൂൾസ് ആന്റ് അക്കാദമീസ് സെമി ഫൈനലുകളിൽ യഥാ ക്രമം ജി.എച്ച്.എസ്.എസ് വാഴക്കാടിനെ ടൈബ്രേക്കറിലൂടെ (5 – 4) പരാജയപ്പെടുത്തി ജി.എച്ച്.എസ്.എസ് കുഴിമണ്ണയും, ലൂക്കാ സോക്കർ അക്കാദമിയെ ടൈബ്രേക്കറിൽ (5 – 3) ന് പരാജയപ്പെടുത്തി അരിമ്പ്ര ജി.വി.എച്ച്.എസ്.എസും ഫൈനലിൽ പ്രവേശിച്ചു.

നാളെ ഉച്ച തിരിഞ്ഞ് 2.30 ന് നടയ്ക്കുന്ന കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർമെന്റിന്റെ ആദ്യ സെമിയിൽ എം.ഐ.സി കോളജ് അത്താണിയ്ക്കലും എഫ്.സി കൽപ്പകഞ്ചേരിയും തമ്മിലും വൈകിട്ട് 4 ന് നടയ്ക്കുന്ന രണ്ടാം സെമിയിൽ കരുവൻതിരുത്തി ബാങ്ക് ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കുമായും മത്സരിയ്ക്കും.

മറ്റന്നാൾ (11-11-2018 ഞായർ) ഉച്ചതിരിഞ്ഞ് 2.30 നും, വൈകിട്ട് 4 നും ഇരു ടൂണ്ണമെന്റുകളുടെയും ഫൈനൽ മത്സരങ്ങളും നടയ്ക്കും.