കലന്തൻ ഹാജി ആന്റ് നാസർ മെമ്മോറിയൽ ഫുട്ബോൾ NYC അരിമ്പ്രയ്ക്കും എഫ്.സി കൽപ്പകഞ്ചേരിയ്ക്കും വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: അരിമ്പ്ര സോക്കർ ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റിൽ ഇന്നലെ എൻ.വൈ.സി അരിമ്പ്ര ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2 – 1) ഗവ.പോളിടെക്നിക് കോളജിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലും, എഫ്.സി കൽപ്പകഞ്ചേരി ഏക പക്ഷീയമായ ഒരു ഗോളിന്(1 – 0) അർബൺ ബാങ്ക് കോട്ടക്കലിനെ പരാജയപ്പെടുത്തി സെമി ഫൈനലിലും പ്രവേശിച്ചു.

ഇന്ന് രാവിലെ പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ അക്കദമീസ് ആന്റ് ഇന്റർ സ്കൂൾസ് ടൂർണ്ണമെന്റിൽ ജി.എച്ച്.എസ്.കുഴിമണ്ണയും ന്യൂ സോക്കർ അക്കാദമി മലപ്പുറവുമായും, വൈകിട്ട് 4 ന് നടയ്ക്കുന്ന കലന്തൻ ഹാജി ഇന്റർ ക്ലബ്ബ് ആന്റ് ഇന്റർ കോളേജിയേറ്റ് ടൂർണ്ണമെന്റിന്റെ അവസാന ക്വാർട്ടർ ഫൈനലിൽ എൻ.വൈ.സി അരിമ്പ്ര ന്യൂ സോക്കർ ക്ലബ്ബ് ഫറോക്കുമായും മത്സരിയ്ക്കും.