ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിൻ്റെ സഹപരിശീലക സ്ഥാനത്തേക്ക് മുൻ ഇതിഹാസ താരം കക്കയെ എത്തിക്കാൻ കാർലോ ആഞ്ചലോട്ടി ശ്രമിക്കുന്നു. മെയ് 26ന് ശേഷം ബ്രസീലിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് കക്കയുടെ പേരും ഉയർന്നു കേൾക്കുന്നത്.

അൻസലോട്ടിയും കക്കയും തമ്മിലുള്ള അടുത്ത ബന്ധം ഇതിന് പിന്നിലുണ്ട്. ഇരുവരും എസി മിലാനിൽ കളിക്കാരനായും പരിശീലകനായും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കക്കയുടെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിൽ ആഞ്ചലോട്ടി ആയിരുന്നു മിലാൻ്റെ പരിശീലകൻ. ഈ സൗഹൃദം ബ്രസീൽ ടീമിലും പ്രതിഫലിക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
കളിക്കളം വിട്ട ശേഷം കക്ക പരിശീലക റോളിലേക്ക് സജീവമായിട്ടില്ലെങ്കിലും, അദ്ദേഹത്തിൻ്റെ ഫുട്ബോൾ ലോകത്തെ അനുഭവസമ്പത്തും കളിയിലുള്ള അഗാധമായ അറിവും ടീമിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല.