2024 ജൂണിൽ കരാർ അവസാനിക്കാൻ ഇരിക്കുക ആണെങ്കിലും തനിക്ക് ആശങ്ക ഇല്ല എന്ന് യുവന്റസ് ഗോൾകീപ്പർ ചെസ്നി. സീരി എ ക്ലബ്ബിൽ താൻ സന്തോഷവാൻ ആണെന്നു പറഞ്ഞ താരം കരാർ പുതുക്കും എന്ന് സൂചന നൽകി. പോളിഷ് ഇന്റർനാഷണൽ 2017-ൽ എത്തിയതിന് ശേഷം ബിയാൻകോനേരിയുടെ പ്രധാന കളിക്കാരനാണ്.

പിച്ചിലെ തന്റെ പ്രകടനങ്ങളിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുവന്റസിൽ നിന്ന് മാറുന്നത് പരിഗണിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നും ചെസ്നി പറഞ്ഞു. “എനിക്ക് ആശങ്കയില്ല. ഞാൻ പിച്ചിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഞാൻ എന്നെ മറ്റൊരു ക്ലബ്ബിൽ കാണുന്നില്ല” അദ്ദേഹം പറഞ്ഞു.
യുവന്റസ് ആരാധകർക്ക് ആശ്വാസം പകരുന്നതാണ് Szczesny യുടെ അഭിപ്രായങ്ങൾ. 32-കാരൻ പോസ്റ്റുകൾക്കിടയിൽ ഇപ്പോഴും മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട്.














