യുവന്റസിൽ സന്തോഷവാൻ, ക്ലബിൽ തുടരുമെന്ന സൂചനയുമായി ഡി മരിയ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബ്ബിൽ താൻ സന്തുഷ്ടനാണെന്ന് യുവന്റസ് താരം എയ്ഞ്ചൽ ഡി മരിയ. എന്നാൽ പുതിയ കരാറുമായി ബന്ധപ്പെട്ട് അവരുമായോ മറ്റേതെങ്കിലും ക്ലബ്ബുമായോ ഇപ്പോൾ ചർച്ചകൾ നടത്തുന്നില്ല എന്നും ഡി മരിയ പറഞ്ഞു.ഒരു സീസൺ കൊണ്ട് ഇറ്റലി വിടും എന്ന് നേരത്തെ പറഞ്ഞിരുന്ന ഡി മരിയ പക്ഷെ ഇപ്പോൾ ടൂറിനിൽ തുടരാനുള്ള ആലോചനയിൽ ആണെന്നാണ് റിപ്പോർട്ട്. സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. ഡി മരിയക്ക് താല്പര്യം ഉണ്ടെങ്കിൽ യുവന്റസിൽ ഒരു വർഷം കൂടെ തുടരാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ട്.
Picsart 23 01 01 17 22 06 252

താൻ യുവന്റസിനൊപ്പം തുടരണോ അതോ മറ്റ് ഓപ്ഷനുകൾ നോക്കണോ എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ESPN-നോട് സംസാരിച്ച ഡി മരിയ പറഞ്ഞു. തുർക്കി ക്ലബായ ഗലാറ്റസരെയിലേക്ക് ഡി മരിയ എന്തായാലു പോകില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ തന്റെ മുൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങിവരാനുള്ള സാധ്യതയയും അന്വേഷിക്കുന്നുണ്ട്.