46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ തൃശ്ശൂർ ഫൈനലിൽ. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ കാസർഗോഡിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. തൃശ്ശൂരിനായി റിജോയ് പി ചാക്കോ ഇരട്ട ഗോളുകൾ നേടി. 3, 45 മിനുട്ടുകളിൽ ആയിരുന്നു റിജോയിയുടെ ഗോളുകൾ. അനന്ദു, അഖിൽ ഫിലിപ്പ് എന്നിവരും തൃശ്ശൂരിനായി ഗോൾ നേടി.
മുൻ റൗണ്ടുകളിൽ തൃശ്ശൂർ മലപ്പുറത്തെയും കൊല്ലത്തെയും ആയിരുന്നു തോൽപ്പിച്ചത്. കണ്ണൂരും കോഴിക്കോടും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും തൃശ്ശൂരിന്റെ ഫൈനലിലെ എതിരാളികൾ.