മാഡ്രിഡ്: പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡ് നിരയിലേക്ക് തിരികെയെത്തുന്നു. റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് എതിരാളികളായ മാഴ്സക്ക് എതിരെ ബെല്ലിങ്ഹാം ഇറങ്ങും. കഴിഞ്ഞ ജൂലൈ മാസത്തിൽ തോളെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബെല്ലിംഗ്ഹാം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

2023 മുതൽ താരത്തെ അലട്ടിയിരുന്ന പരിക്ക് മാറാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. റയൽ മാഡ്രിഡിന്റെ 16-ാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടുള്ള യാത്രക്ക് ബെല്ലിംഗ്ഹാമിന്റെ സാന്നിധ്യം നിർണായകമാണ്. പരിക്ക് മാറി കളിയിലേക്ക് മടങ്ങിയെത്തുന്ന താരത്തിന്റെ സാന്നിധ്യം അലോൺസോക്ക് ഊർജ്ജം നൽകും.