ലാലിഗ കിരീട പോരാട്ടത്തിൽ പുതിയ ട്വിസ്റ്റ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് ഇന്ന് ഒസാസുനക്ക് എതിരെ സമനില വഴങ്ങി. ഇന്ന് ജൂഡ് ബെല്ലിങ്ഹാമിന് ചുവപ്പ് കാർഡ് കിട്ടിയതാണ് റയലിന് തിരിച്ചടിയായത്.

ഇന്ന് 15ആം മിനുറ്റിൽ എംബപ്പെയിലൂടെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. കളി റയൽ മാഡ്രിഡിന്റെ നിയന്ത്രണത്തിൽ നിൽക്കെ മത്സരത്തിന്റെ 39ആം മിനുറ്റിൽ റഫറിയോട് മോശമായി പെരുമാറിയതിന് ജൂഡ് ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോകേണ്ടി വന്നു.
രണ്ടാം പകുതിയിൽ 58ആം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഒസാസുന സമനില നേടി. ബുദിമിർ ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. ഈ സമനിലയോടെ റയൽ മാഡ്രിഡ് 51 പോയിന്റിൽ നിൽക്കുകയാണ്. 49 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡും 48 പോയിന്റുമായി ബാഴ്സലോണയും റയലിന് തൊട്ടു പിറകിൽ ഉണ്ട്. ഈ മാച്ച് വീക്കിൽ ഇവരിൽ ആർക്കും ഒരു ജയം കൊണ്ട് റയലിനെ മറികടക്കാം.