മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹുവാൻ മാറ്റ ഇനി ഓസ്ട്രേലിയൻ ലീഗിൽ. ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സുമായി മാറ്റ കരാർ ഒപ്പുവെച്ചു. അവസാനമായി ജപ്പാൻ ജെ.ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ വിസൽ കോബെക്ക് വേണ്ടി ആയിരുന്നു മാറ്റ കളിച്ചത്. വിസൽ കോബെക്ക് ഒപ്പം ലീഗ് കിരീടം നേടിയിരുന്നു.

വിസൽ കോബെയിൽ ചേരുന്നതിന് മുമ്പ്, മാറ്റ തുർക്കിയിൽ ഗലറ്റസറെയിൽ ആയിരുന്നു. അവിടെയും അദ്ദേഹം കിരീടം നേടിയിരുന്നു. 2010-ൽ ലോകകപ്പ് നേടുകയും 2012-ൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്‌ത താരം എട്ട് സീസണോളം മാഞ്ചസ്റ്റർ യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്.