ജൊസേബ ബെറ്റിയയെ പഞ്ചാബ് സ്വന്തമാക്കിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മോഹൻ ബഗാനു വേണ്ടി കഴിഞ്ഞ ഐ ലീഗിൽ തകർത്തു കളിച്ച ജൊസേബ ബെറ്റിയയെ ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സി സ്വന്തമാക്കിയേക്കും. പുതിയ ഉടമകളുടെ കീഴിൽ പുതിയ മുഖവുമായി എത്തുന്ന പഞ്ചാബ് എഫ് സി മികച്ച സ്ക്വാഡ് തന്നെയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബെറ്റിയയെ സൈൻ ചെയ്യാൻ ഇവർ ശ്രമികുന്നത്. സ്പാനിഷ് താരമായ ബെറ്റിയക്കായി ഐ എസ് എല്ലിൽ നിന്നു ഓഫറുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ഐ ലീഗ് സീസണിൽ മോഹൻ ബഗാനും വേണ്ടി 9 അസിസ്റ്റും മൂന്ന് ഗോളുകളും നേടിയ താരമാണ് ബെറ്റിയ. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബെറ്റിയക്ക് മോഹൻ ബഗാന്റെ ലീഗ് കിരീടത്തിൽ വലിയ പങ്ക് തന്നെ ഉണ്ടായിരുന്നു. ബെറ്റിയയെ എ ടി കെ മോഹൻബഗാൻ നിലനിർത്തും എന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. 30കാരനായ താരം മുൻ റയൽ സോസിഡാഡ് താരമാണ്.