“റോമയിൽ താൻ ഹാപ്പി ആണ്, ഇവിടുത്തെ ജനങ്ങൾ എന്നെയും സ്നേഹിക്കുന്നു” – ജോസെ

Newsroom

ഇന്നലെ റോമയെ യൂറോപ്പ ലീഗ് സെമിയിലേക്ക് എത്തിച്ച ജോസെ മൗറീനോ താൻ റോമ ക്ലബിൽ ഭയങ്കര സന്തോഷവാൻ ആണെന്നു പറഞ്ഞു. കഴിഞ്ഞ സീസണിൽ റോമയെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കിയ ജോസെ ഇപ്പോൾ യൂറോപ്പ ലീഗ് കിരീടവും ഒപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതയും ആണ് ലക്ഷ്യമിടുന്നത്‌.

ജോസെ 23 04 21 12 07 54 668

“ഞാൻ ഇവിടെ റോമയിൽ സന്തോഷവാനാണ്. ഞാൻ ഇവിടുത്തെ ആളുകളെ സ്നേഹിക്കുന്നു, അവർ എന്നെയും ഇഷ്ടപ്പെടുന്നു. ചിലപ്പോൾ ഞാൻ നിരാശനാണ്, പക്ഷേ ഇവിടെ ഇനിയും ഇവിടെ കാര്യങ്ങൾ മെച്ചപ്പെടാൻ എനിക്ക് ഉറപ്പുണ്ട്” ജോസെ പറഞ്ഞു.

ഇന്നലെ വിജയശില്പിയായ ഡിബാലയെയും ജോസെ പ്രശൻസിച്ചു‌. “ഡിബാല ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ അദ്ദേഹത്തിന് കളിക്കാനാകുമെന്ന് കരുതുന്നുണ്ടാകാം, അത് ശരിയുമാണ്; എന്നാൽ ഇവിടെ അയാൾക്ക് സന്തോഷം അനുഭവിക്കാൻ കഴിയും”. ജോസെ പറഞ്ഞു.