ജോസെയുടെ തന്ത്രങ്ങൾ പാളിയില്ല, റോമ യൂറോപ്പ ലീഗ് ഫൈനലിൽ

Newsroom

Updated on:

ജോസെ മൗറീനോയുടെ ശ്രമങ്ങൾ ഫലം കണ്ടു. ഇന്ന് യൂറോപ്പ ലീഗ് സെമി രണ്ടാം പാദത്തിൽ ലെവർകൂസനെ ഗോൾ രഹിത സമനിലയിൽ പിടിച്ചതോടെ റോമ ഫൈനലിൽ എത്തി. ആദ്യ പാദത്തിൽ 1-0 എന്ന സ്കോറിൽ റോമ മുന്നിൽ ആയിരുന്നു. ഇതോടെ ഇരു പാദങ്ങളിലും ആയി 1-0ന് ആണ് അവരുടെ വിജയം.

ജോസെ 23 05 19 02 40 41 597

ഇന്ന് പ്രതിരോധത്തിൽ ഊന്നി കളിച്ച റോമ എതിരാളികൾക്ക് ഒരു അവസരവും നൽകിയില്ല. ഒരു ഷോട്ട് പോലും ഇന്ന് ടാർഗറ്റിലേക്ക് അടിക്കാതെ റോമക്ക് ഫൈനൽ ഉറപ്പിക്കാൻ ആയി‌. ജോസെയുടെ ആറാം യൂറോപ്യൻ ഫൈനൽ ആകും ഇത്. ഇതിനു മുമ്പ് അഞ്ച് ഫൈനലുകളിലും ജയിക്കാൻ ജോസെക്ക് ആയിരുന്നു. കഴിഞ്ഞ വർഷം റോമയെ ജോസെ കോൺഫറൻസ് ലീഗ് ജേതാക്കൾ ആക്കിയിരുന്നു.