ഫുട്ബോൾ ഇതിഹാസം ജോസെ മൗറീഞ്ഞോ ബെൻഫിക്കയുടെ പുതിയ പരിശീലകനാകാൻ ഒരുങ്ങുന്നു. 2027 ജൂൺ വരെ ക്ലബിൽ തുടരുന്നതിനുള്ള വാക്കാലുള്ള കരാർ ധാരണയായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പോർച്ചുഗലിലുള്ള മൗറീഞ്ഞോ, തന്റെ പരിശീലക ജീവിതം ആരംഭിച്ച ക്ലബിലേക്ക് രണ്ട് വർഷത്തെ കരാറിൽ മടങ്ങിയെത്തും.

ഖറബാഗിനോടേറ്റ ഞെട്ടിക്കുന്ന ചാമ്പ്യൻസ് ലീഗ് തോൽവിയെത്തുടർന്ന് ബ്രൂണോ ലേജിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നീക്കം. മൗറീഞ്ഞോയുടെ വരവ്, ബെൻഫിക്കയുടെ ആഭ്യന്തര, യൂറോപ്യൻ ആധിപത്യം വീണ്ടെടുക്കാനുള്ള ക്ലബിന്റെ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു.
ഫെനർബാഷെ, റോമ, ടോട്ടൻഹാം എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ടെങ്കിലും, ജോസെയിൽ ബെൻഫിക്ക വിശ്വാസമർപ്പിക്കുക ആയിരുന്നു.