സാമ്പവോളിയെ ഇനി ഫ്ലമംഗോയുടെ പരിശീലകൻ

Newsroom

ആശ്ചര്യകരമായ ഒരു നീക്കത്തിൽ, ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോ ജോർജ്ജ് സാമ്പവോളിയെ അവരുടെ പുതിയ ഹെഡ് കോച്ചായി എത്തിച്ചു.
2024 വരെ സാധുതയുള്ള ഒരു കരാറിൽ സാമ്പവോളി ഒപ്പുവെച്ചതായി ഫ്ലമംഗോ ക്ലബ് അറിയിച്ചു. ഒരു മാസം മുമ്പ് ലലിഗയിൽ നിരാശയാർന്ന പ്രകടനത്തിനു പിന്നാലെ സെവിയ്യ സാമ്പവോളിയെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെ ആണ് ബ്രസീലിയൻ ക്ലബിന്റെ പ്രഖ്യാപനം.

സാമ്പവോളി 23 04 15 06 50 49 886

2015-ൽ ചിലിയൻ ദേശീയ ടീമിനെ അവരുടെ ആദ്യ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച സാമ്പവോളി ലാറ്റിൻ അമേരിക്കയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിശീലകനാണ്. അർജന്റീനിയൻ ക്ലബ്ബുകളായ എസ്റ്റുഡിയൻറ്സ്, റേസിംഗ് ക്ലബ്, ബ്രസീലിയൻ ടീമായ അത്‌ലറ്റിക്കോ മിനെറോ എന്നിവരരെ അദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന്റെയും പരിശീലകൻ ആയിരുന്നു.