ഇതിഹാസ തരാം യൊഹാൻ ക്രൈഫിന്റെ മകനായ ജോർദി ക്രൈഫ് ഇക്വഡോർ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഇക്വഡോറിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിട്ട് ഏഴു മാസം ആയെങ്കിലും അതിനു ശേഷം ഇക്വഡോറിലേക്ക് ഒരിക്കൽ പോലും പോകാൻ വരെ ജോർദി ക്രൈഫിനായിരുന്നില്ല. കൊറോണ കൂടെ എത്തിയതോടെ ക്രൈഫിന്റെ ഇക്വഡോർ യാത്ര അനിശ്ചിത കാലത്തേക്ക് നീളുക ആയിരുന്നു.
കഴിഞ്ഞ ആഴ്ച എങ്കിലും ഇക്വഡോറിൽ എത്തി ചുമതല ഏൽക്കണം എന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ജോർദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രൈഫ് പോയില്ല. തനിക്ക് കുറച്ചു കൂടെ സമയം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് രണ്ട് കൂട്ടരും വേർ പിരിയാൻ തീരുമാനിച്ചത്. 46കാരനായ ക്രൈഫ് മുമ്പ് ചൈന, മാൾട്ട, സൈപ്രസ് എന്നീ ടീമുകളെ ഒക്കെ പരിശീലിപ്പിച്ചിട്ടുണ്ട്.