ഹെയ്റ്റിംഗയെ അയാക്സ് പരിശീലക സ്ഥാനത്ത് നിന്നു നീക്കി

Newsroom

39 കാരനായ മുൻ ഹോളണ്ട് താരം ഹെയ്റ്റിംഗ ഇനി അയാക്സിൽ പരിശീലകനായി തുടരില്ല. ക്ലബും ഹെയ്റ്റിങയുമായി പിരിയുക ആണെന്നും പുതിയ പരിശീലകനെ താമസിയാതെ പ്രഖ്യാപിക്കും എന്നും ക്ലബ് അറിയിച്ചു. മുമ്പ് ക്ലബിന്റെ അസിസ്റ്റന്റ് പരിശീലകനായ ഹെയ്റ്റഗ താൽക്കാലിക ചുമതല ആയിരുന്നു ഏറ്റെടുത്തിരുന്നത്. അയാക്സിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ ആകാത്തതോടെയാണ് പുതിയ പരിശീലകനെ അന്വേഷിക്കാൻ അയാക്സ് തീരുമാനിച്ചത്.

അയാക്സ് 154850

മുമ്പ് അദ്ദേഹം അയാക്സ് U23 ന്റെ മുഖ്യ പരിശീലകനായിരുന്നു. ക്ലബ്ബിനായി ഏഴ് സീസണുകൾ കളിക്കുകയും ചെയ്തിട്ടുണ്ട്. 2015-ൽ അയാക്‌സിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഹെയ്‌റ്റിംഗ അത്‌ലറ്റിക്കോ മാഡ്രിഡ്, എവർട്ടൺ, ഫുൾഹാം, ഹെർത്ത ബിഎസ്‌സി എന്നിവർക്കായും കളിച്ചു.