ജോബി ജസ്റ്റിൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശരാക്കുന്ന തീരുമാനം ആണ് ഇന്ന്
ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച് എടുത്തിരിക്കുന്നത്. കിങ്സ് കപ്പിനായുള്ള അവസാന 23 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ മലയാളി താരം ജോബി ജസ്റ്റിന് ഇടമില്ല. ജോബിയും നിഷു കുമാറുമാണ് 25 അംഗ ടീമിനെ 23 അംഗ ടീമാക്കി ചെറുതാക്കിയപ്പോൾ പുറത്തായത്.

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനമായിരുന്നു ജോബി ജസ്റ്റിൻ കാഴ്ചവെച്ചത്. എന്നിട്ടും കോൺസ്റ്റന്റൈൻ പലപ്പോഴും ജോബിയെ തഴഞ്ഞിരുന്നു. സ്റ്റിമാച് പരിശീലകനായി വന്ന ഉടനെ തന്നെ ജോബിയെ പരിഗണിച്ചപ്പോൾ സന്തോഷിച്ച ഫുട്ബോൾ പ്രേമികളാണ് ഇപ്പോൾ ഈ പ്രഖ്യാപനത്തോടെ നിരാശയിലായത്. ഛേത്രിക്ക് ഒപ്പം ഇറങ്ങാൻ വേറൊരു സ്ട്രൈക്കർ ഇല്ലാതിരുന്നിട്ട് വരെ ജോബിക്ക് അവസാന 23ൽ ഇടം നൽകിയില്ല എന്നതാണ് വിമർനങ്ങൾ ഉയരാനുള്ള കാരണം.

ജോബി പുറത്തായതോടെ മലയാളി താരനായി സഹൽ അബ്ദുൽ സമദ് മാത്രമായി ടീമിൽ. ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ കിംഗ്സ് കപ്പിലെ മത്സരം. ഇന്ത്യ നാളെ തായ്ലാന്റിലേക്ക് പുറപ്പെടും.

സ്ക്വാഡ്;
GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.

DEFENDERS: Pritam Kotal, Rahul Bheke, Sandesh Jhingan, Adil Khan, Subhasish Bose

MIDFIELDERS: Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Pronay Halder, Vinit Rai, Sahal Abdul, Amarjit Singh, Lallianzuala Chhangte, Michael Soosairaj.

FORWARDS: Balwant Singh, Sunil Chhetri, Farukh Choudhary, Manvir Singh.

Advertisement