“ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാൾ വിട്ട് ഐ എസ് എല്ലിലേക്ക് പോയത് നല്ല തീരുമാനം” ഐ എം വിജയൻ

- Advertisement -

ഐ ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ച മലയാളി താരം ജോബി ജസ്റ്റിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള നീക്കം നന്നായെന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ഈ കഴിഞ്ഞ ആഴ്ചയാണ് ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാൾ വിട്ട് ഐ എസ് എൽ ക്ലബായ എ ടി കെയിൽ എത്തിയത്. ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ കളിക്കുമോ എന്ന് ആർക്കും ഉറപ്പില്ല‌ അതുകൊണ്ട് തന്നെ എ ടി കെയിലേക്ക് മാറിയ തീരുമാനം നന്നായി. വിജയൻ പറഞ്ഞു

പക്ഷെ എ ടി കെയിൽ തിളങ്ങണമെങ്കിൽ ജോബി ജസ്റ്റിൻ കൂടുതൽ പരിശ്രമിക്കേണ്ടി വരും എന്ന് ഐ എം വിജയൻ ഓർമ്മിപ്പിച്ചു. ഐ എസ് എൽ ഐലീഗിനേക്കാൾ കടുപ്പമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 70 ലക്ഷത്തോളം നൽകിയാണ് ജോബിയെ എ ടി കെ സ്വന്തമാക്കിയത്‌. ഈ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 9 ഗോളുകൾ ജോബി നേടിയിട്ടുണ്ട്. ൽ ഈ സീസണിലെ ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്കോറർ ആയിരുന്നു ജോബി ജസ്റ്റിൻ.

Advertisement